മരുന്ന്: 8301834487, ബുക്കിംഗ് : 7593014468, 9747405406, 9846184868 info@janakeeyanattuvaidyasala.com

Informations (അറിയിപ്പുകൾ):

♦ബുക്ക്ചെയ്യുമ്പോൾ വിളിച്ചാൽ കിട്ടുന്ന നമ്പർ കൊടുക്കേണ്ടതാണ്.കൊല്ലം -കൊട്ടാരക്കര റോഡില്‍ കേരള പുരം -> പെരുമ്പുഴ -> കോവില്‍ മുക്ക് – ഇടത്തേക്ക് തിരിഞ്ഞു മൂന്നാമത്തെ വലതു തിരിവ് കഴിഞ്ഞു മിലിട്ടറി കാന്റീൻ (Military Canteen) വന്ന ശേഷം ഇടത്തേക്ക് തിരിഞ്ഞു നൂറു മീറ്റര്‍ ചെല്ലുമ്പോള്‍ KVTR കാണാം.ആ കെട്ടിടത്തില്‍ വരേണ്ടതാണ്.പാണ്ടിതിട്ടയില്‍ തല്ക്കാലം ചികിത്സ നിര്‍ത്തിയിരിക്കുന്നു.

ആയൂര്‍‌വേദം


ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലാണ് ഈ ചികിത്സാസമ്പ്രദായം രൂപം കൊണ്ടത്. ‘ആയുസ്സ്’ എന്നും ‘വേദം’ എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍‌വേദം എന്ന പദം ഉണ്ടായിട്ടുള്ളത്. വേദം എന്നാല്‍ അറിവ് അഥവാ ശാസ്ത്രം എന്നര്‍ത്ഥം. അതായത് ആയുര്‍‌വേദം ആയുസ്സിന്‍റെ ശാസ്ത്രമാണ്. മറ്റു വൈദ്യസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രോഗചികിത്സയെക്കാളും ആരോഗ്യപൂര്‍ണമായ ജീവിതത്തിനാണ് ആയുര്‍‌വേദം ഊന്നല്‍ നല്‍കുന്നത്.

ആയുര്‍‌വേദമനുസരിച്ച് മനുഷ്യശരീരം 4 അടിസ്ഥാന ഘടകങ്ങളെ ഉള്‍‌ക്കൊള്ളുന്നതാണ്. ദോഷം, ധാതു, മലം, അഗ്നി എന്നിവയാണവ. ഇവയോരോന്നിനും ആയുര്‍‌വേദത്തില്‍ വളരെ പ്രധാന്യമുണ്ട്. ഇവയെ ആയുര്‍‌വേദത്തിന്‍റെ മൂലസിദ്ധാന്തങ്ങളായി കണക്കാക്കുന്നു. തുടർന്ന്

ആരോഗ്യത്തെ കുറിച്ചുള്ള വൈദ്യരുടെ വാക്കുകൾ


“മനസിൽക്കൂടി മാത്രമേ രോഗമുണ്ടാകു … മനസ്സറിയാതെ ഒരു രോഗവും ഭേദമാക്കാൻ സാധിക്കില്ല “
അടുക്കളയാണ് ആശുപത്രി, അമ്മയാണ് വൈദ്യൻ, ആഹാരമാണ് മരുന്ന്