മരുന്ന്: 8301834487, ബുക്കിംഗ് : 7593014468, 9747405406, 9846184868 info@janakeeyanattuvaidyasala.com

നിര്‍ദേശങ്ങള്‍:


1 അലുമിനിയം പാത്രത്തില്‍ ആഹാരം പാകം ചെയ്യരുത്. സമയാസമയങ്ങളില്‍ ആഹാരം കഴിക്കുകയും
,വിരുധഹരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക.
2 ഫ്രിഡ്ജ്‌, പ്രഷര്‍ കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ( പാത്രം ചുടാകാതെ അരി വേകുന്ന പാത്രം ) മൈക്രോ
ഓവന്‍, തിളപ്പിച്ച്‌ ആറിയ വെള്ളം. (ഒന്നും ഇടാതെ തിളപ്പിക്കുന്ന വെള്ളം) കപ്പ (മരച്ചിനി)
എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
3 ഷുഗറിന്‍റെ മരുന്നൊഴിച് ബാക്കിയുള്ള എല്ലാ മരുന്നുകളും വൈദ്യരുടെ നിര്‍ദേശപ്രകാരം
നിര്‍ത്തേണ്ടതാണ്.
4 കഷായം എന്നും തിളപ്പിക്കണം. കറ്റാര്‍‌വാഴ തേന്‍സിറപ്പ് തിളപ്പിക്കരുത്.
5 രോഗികള്‍ നിര്‍ബന്ധമായി വൈദ്യരുടെ പേരും, എന്ത് അവിശ്യത്തിനു വരുന്നു എന്നും രേഖപ്പെടുത്തിയ
പഞ്ചായത്ത്/മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ മുഖ്യ ജനപ്രതിനിധികളുടെ
സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

പഥ്യം


1. നെല്ല് തവിടോടുകൂടി കുത്തിയ അരി മാത്രം ഉപയോഗിക്കുക. ( രാസവളവും കീടനാശിനിയും
ഉപയോഗിക്കാത്ത അരി )
2. മദ്യം, പുകയില തുടങ്ങിയ ലഹരി വസ്തുക്കൾ. ചായ, കാപ്പി, എന്നിവയുടെ ഉപയോഗവും പൂർണ്ണമായും
വർജിക്കുക.
3. മൽസ്യം – മാംസാദികൾ പൂർണ്ണമായിയും വർജിക്കുക, ഉണക്ക മീൻ ഉപേക്ഷിക്കുക.
4. മൈദയും, മൈദ ഉൽപ്പന്നങ്ങളും, ഐസ്ക്രീം, ബേക്കറി, കൃത്രിമ ശീതള പാനീയങ്ങൾ, മിഠായി,
ചോക്ലേറ്റ് , ഷേക്ക് എന്നിവ ഉപേക്ഷിക്കുക.
5. അയഡിൻ കലരാത്ത ഉപ്പ് ഉപയോഗിക്കുക. ഇന്തുപ്പ് ഉപയോഗിക്കാം.
6. പഞ്ചസാര പൂർണമായും ഉപേക്ഷിക്കുക.
7. മാർക്കെറ്റിൽനിന്നും വാങ്ങുന്ന കിടനാശിനി തളിച്ച പഴവർഗങ്ങൾ വർജിക്കുക.
മാർക്കറ്റിൽനിന്നും വാങ്ങുന്ന പച്ചക്കറികൾ കഴിക്കരുത്. (നാട്ടിൻ പുറത്തു ഉത്‌പാദിപ്പിക്കുന്ന പഴങ്ങൾ,
പച്ചക്കറികൾ ഉപയോഗിക്കാം) പലവ്യഞ്‌ജന സാധനങ്ങൾ വാങ്ങി പൊടിച്ചു ഉപയോഗിക്കുക ( പായ്ക്കറ്റ്
പൊടികൾ വർജിക്കുക )
8. കൊപ്ര ആട്ടിയ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുക. എണ്ണയിൽ വറുത്ത സാധനങ്ങൾ കഴിക്കരുത്. (
പ്രിസർവേറ്റീവ് ചേർത്ത പാക്കറ്റ് എണ്ണകൾ വർജിക്കുക. )
9 . കല്യാണം പോലുള്ള പാർട്ടികളിൽനിന്നും, ഹോട്ടലുകളിൽനിന്നും,കൃത്യമായി രുചിയും ,നിറവും
,മണവും ലഭിക്കാൻ രാസവസ്തുക്കളും പ്രിസർവേറ്റീവ്‌സ് ചേർത്ത ഭക്ഷണം ,ശീതള പാനീയം ,മിനറൽ
വാട്ടർ തുടങ്ങിയവ പൂർണമായും വർജിക്കുക , പ്രിസർവേറ്റീവ്‌സ് ചേർത്ത ആഹാരങ്ങളും
അച്ചാറുകളും കഷായം ,അരിഷ്ടം ,ലേഹ്യം ഇവകൾ ഒന്നും കഴിക്കരുത് .
10. പാലും ,പുലുല്പന്നങ്ങളും പൂർണമായും ഉപേക്ഷിക്കുക. കഷായത്തിന്റെയും മരുന്നുകളുടെയും
ഉപയോഗക്രമം

ത്രിദോഷ കിറ്റ്(ശരീരം ശുദ്ധിയാക്കാൻ)


1 . കൊടുവേലി എണ്ണ: ഒരു സ്പൂൺ രണ്ടു നേരം ആഹാരത്തിനുമുന്പ് കുടിക്കുക.
2 . ഉപ്പ്പൊടി : 3 .2 ടീ സ്പൂൺ അരഗ്ലാസ് വെള്ളത്തിൽ രണ്ടുനേരം കലക്കി ആഹാരത്തിനു മുൻപ്
കഴിക്കുക .
3 . കറുത്ത കഷായം : 25 /50 മി.ലി കുടിക്കാൻ നേരം ചെറുനാരങ്ങായുടെ കാൽഭാഗം പിഴിഞ്ഞു
ചേർത്ത രണ്ടുനേരം ആഹാരത്തിനു മുൻപ് കഴിക്കുക.(കഷായം വളിക്കാതിരിക്കാൻ മൊത്തമായും
ദിവസേന ചൂടാക്കുക .)
4 . രണ്ടു സ്പൂൺ നാല് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ചു രണ്ടു ഗ്ലാസ് ആക്കി ആഹാരത്തിനു ശേഷം
രണ്ടുനേരം കഴിക്കുക.(വയറിളക്കമോ ഛർദിയോ ഉണ്ടെങ്കിൽ അളവ് കുറക്കുക.)
5 . ചമത കഷായം : 50 മി.ലി . 2 നേരം ആഹാരത്തിനു മുൻപ് കുടിക്കാൻ (കഷായം എല്ലാ ദിവസവും
ചൂടാക്കുക .)
6 . മുത്തങ്ങ കഷായം : 60 ഗ്രാം പച്ച മുത്തങ്ങ നാരും മൊരിയും കളഞ്ഞു വെള്ള പോലെ അരച്ച് നാലു
ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ചു ഒരു ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം രണ്ടുനേരം കഴിക്കുക.
7. പപ്പായ കഷായം : പപ്പായുടെ വടക്കോട്ടു പോയ വേര്, വാളൻ പുളിയുടെ വടക്കോട്ടു പോയ വേരിലെ
തൊലി ,ചമത തൊലി ,എള്ള് ഇവ മുപ്പതുഗ്രാം വീതം എടുത്ത് 8 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ചു
രണ്ടു ഗ്ലാസ് ആക്കി പകുതി വീതം രണ്ടുനേരം കഴിക്കുക.
8. കൂട്ടുകഷായം : 50 മില്ലി വീതം രണ്ടു നേരം കഴിക്കുക. രാവിലെ ആഹാരത്തിനു മുമ്പും രാത്രി
ആഹാരത്തിനു ശേഷവും കഴിക്കുക.(ചൂടാക്കാൻ പാടില്ല ).
9. മുള്ളൻ ചീര കഷായം : മുള്ളൻ ചീര 1 കി.ഗ്രാം, ഞെരിഞ്ഞിൽ പൊടി, ബാർലി പൊടി ഇവ 250 ഗ്രാം
വീതം എട്ടു ലിറ്റർ വെള്ളത്തിൽ വറ്റിച്ചു രണ്ടു മൂന്നു ദിവസം കുടി വെള്ളമായി ഉപയോഗിക്കുക.
ദിവസവും ചൂടാക്കുക.
10. വരുണം കഷായം / വാറ്റ് : 25 മില്ലി വീതം
11 പ്രസാരണി / പെരുമുട്ട് / വേദന സംഹാരി / അതിമധുരപാവ് : അരക്കവർ പൊടി പൊട്ടിച്ച് 20 ഗ്ലാസ്
വെള്ളത്തിൽ വറ്റിച്ച് 7 ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം രാവിലെ ആഹാരത്തിന് മുൻപും രാത്രി
ആഹാരത്തിന് ശേഷവും കഴിക്കുക. കഷായം ദിവസവും ചൂടാക്കുക.(ഓരോന്നും പ്രത്യേകം
പ്രത്യേകം).
12. തിരുതാളി : തിരുതാളി, പച്ചമഞ്ഞൾ, മുത്തിൾ, കൽക്കണ്ടം 10 മില്ലി വീതം നീരെടുത്ത് രണ്ടു നേരം
കഴിക്കുക.(വെള്ളം ചേർക്കരുത്)
13. കോശ ശുദ്ധി : അര പാക്കറ്റ് പൊടി 21 ഗ്ലാസ് വെള്ളത്തിൽ വറ്റിച്ചു ഏഴു ഗ്ലാസ് പകുതി വീതം രണ്ടു
നേരം 9 ദിവസം സേവിക്കുക. ദിവസവും ചൂടാക്കുക.ഇഞ്ചി നാരങ്ങാ, കാന്താരി കിഴങ്ങുവർഗ്ഗങ്ങൾ
ഇവ ഒഴിവാക്കുക.9 ദിവസം കഴിഞ്ഞു ബാക്കി പകുതി ഉപയോഗിക്കുക.
14. പൂവരശ്/ശീലാന്തി : 14 പഴുത്ത ഇല 1 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ചു 250 മില്ലി ആക്കി
കുടിവെള്ളമായീ സേവിക്കുക.
15. ഞെരിഞ്ഞിൽ : ഞെരിഞ്ഞിൽ, അടയ്ക്കാമണിയൻ, കീഴാനെല്ലി, തഴുതാമ, ചെറൂള, കൊടകൻ,
കറുക, ഇവ 30 ഗ്രാം വീതം ഒരുലിറ്റർ വെള്ളത്തിൽ വറ്റിച്ചു കാൽലിറ്റർ. ആക്കി രണ്ടു നേരം
കഴിക്കുക.
16. പച്ചമരുന്നുകൾ : കൂവളത്തില, കുപ്പമേനി, കയ്യോന്നി, നിലംപരണ്ട, ആവണക്കിൻ്റെ കിളുന്ത് ഇല,
(വെള്ള ) ആടലോകം, കരിനൊച്ചി, കിഴാർനെല്ലി, തുളസി, കടലാവണക്ക്,മണിത്തക്കാളി,
കൊടകൻ, പച്ചമഞ്ഞൾ, ജീരകം എന്നിവ പത്തു ഗ്രാം വീതം വേറെ വേറെ അരച്ച് ഒരു ചെറുനാരങ്ങാ
വലിപ്പത്തിൽ സമം യോജിപ്പിച്ചു അരഗ്രാം അന്നഭേരി സിന്ദൂരം ചേർത്ത് ദിവസം രണ്ടു നേരം
കഴിക്കുക. (കൂപ്പ മേനി കിട്ടിയില്ലെങ്കിൽ പൂത്തുമ്പ ചേർക്കുക)
17. പനിക്ക് : ദേവതാരം, ചിറ്റരത്ത, ചിറ്റമൃത്, കിരിയത്ത്, ചുക്ക്, മല്ലി(30 ഗ്രാം വീതം) ജീരകം (ഒരു
നുള്ളു കഴുകി ചതച്ചു) ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ചു 250 മില്ലിയാക്കി 125 മില്ലി വീതം
രണ്ടു നേരം ( കുട്ടികൾക്ക് പ്രത്യേകം ചോദിച്ചു വാങ്ങുക)ആഹാരത്തിനു മുമ്പ് കഴിക്കുക.
18. പൊൻകാരം : ഒരു ഗ്രാം നെല്ലിക്ക നീര് രണ്ടു സ്പൂൺ എടുത്തത് കലർത്തി മൂന്നു നേരമായീ
കുട്ടികൾക്ക് കൊടുക്കുക മൂത്രത്തിൽ പഴുപ്പിനു പൊൻകാരം പൊടിച്ചത് ഒരു ഗ്രാം വീതം
ഒരു ഗ്ലാസ് മുതിര കഷായത്തിൽ കലക്കി ഒരു നേരം കഴിക്കുക.(20 ഗ്രാം മുതിര ൪ ഗ്ലാസ്
വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കുക)
19. രസഗന്ധമെഴുക് : ഒന്ന് വീതം രണ്ടു നേരം പൊടിച്ചു ജീരക വെള്ളത്തിൽ ആഹാരത്തിനു മുമ്പ്
കുടിക്കുക.
20. ശംഖു പുഷ്പം : ശംഖു പുഷ്പത്തിന്റെ വേര്, കൂപ്പമേനി വേര്,പൂവാം കുറുന്തൽ വേര് ഇവ 30 ഗ്രാം വീതം
ഒരു ലിറ്റർ വെള്ളത്തിൽ വറ്റിച്ചു കാൽ ലിറ്റർ ആക്കി രണ്ടു നേരം കഴിക്കുക.
21. ഉള്ളി സിറപ്പ് : ഇഞ്ചി, വെളുത്തുള്ളി, ഇവ തൊലി കളഞ്ഞു വട്ടത്തിൽ അരിഞ്ഞു വെവ്വേറെ
ഉണക്കി തുല്യ അളവിൽ പൊടിച്ചു യോജിപ്പിച്ചത് തേനിൽ മൂന്നു ദിവസം ഇട്ടുവച്ചതിനുശേഷം ഒരു
സ്പൂൺ വീതം രണ്ടു നേരം കഴിക്കുക.
22. ചെമ്പരത്തി സിറപ്പ് :5 ഇതളുള്ള അഞ്ചു ചുവന്ന ചെമ്പരത്തി പൂവ് ഞെട്ട് കളഞ്ഞു ഒരു സ്പൂൺ തേനും
പത്തുമില്ലി നാരങ്ങാ നീരും ചേർത്തരച്ചു ദിവസേന രണ്ടു നേരം കഴിക്കുക.
23 ഇഞ്ചി സിറപ്പ് : 20 മില്ലി ഇഞ്ചി സിറപ്പിൽ 25 മില്ലി പച്ചവെള്ളം ചേർത്ത ദിവസവും രണ്ടു നേരം
കഴിക്കുക.(ഉണ്ടാക്കുന്ന വിധം – ഇഞ്ചി, വെളുത്തുള്ളി, മുരിങ്ങത്തൊലി, നാരങ്ങാ ഇവയുടെ നീര്
സമം എടുത്തു തേനും വിനാഗിരിയും സമം ചേർക്കുക)